Breaking...

9/recent/ticker-posts

Header Ads Widget

73-ാ മത് ഡയാലിസിസ് കിറ്റ് വിതരണവും, ചികിത്സാ സഹായ വിതരണവും നടന്നു.



ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 73-ാ മത് ഡയാലിസിസ് കിറ്റ് വിതരണവും, ചികിത്സാ സഹായ വിതരണവും നടന്നു. ആശ്രയയും, പ്രൊഫസര്‍ ജോസഫ് തോമസ് & ഫാമിലി തണ്ടത്തും,  കെ.സി ബാബു & ഫാമിലി ജിബുവില്ല മാവേലിക്കരയും ചേര്‍ന്ന്  151   വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കി. ആശ്രയയുടെ സെക്രട്ടറി ഫാ ജോണ്‍  ഐപ്പ് അദ്ധ്യക്ഷത വഹിച്ച  യോഗത്തില്‍ കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി സന്തോഷ് കുമാര്‍, കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. 


വിദ്യാഭ്യാസ, കായിക  സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഡോ സ്യൂ ആന്‍ സക്കറിയ, കെ.സി ബാബു, സിസ്റ്റര്‍ ശ്ലോമ്മോ, എം.സി ചെറിയാന്‍, കോശി മാത്യു, രഞ്ചു അനീഷ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശ്രയയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന 150ഓളം രോഗികള്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും നല്‍കി വരുന്നു. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നു. കൗണ്‍സിലിംഗ്, രക്തദാനം,  വസ്ത്രവിതരണം എന്നിവയും നടത്തുന്നുണ്ട് . മാര്‍ച്ചില്‍ നടക്കുന്ന സഹായ വിതരണത്തില്‍ ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവര്‍  മാര്‍ച്ച് 5 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ഫാദര്‍ ഐപ്പ് മങ്ങാട്ട് അറിയിച്ചു.

Post a Comment

0 Comments