രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും ഫെബ്രുവരി 13 ന് നടക്കും. വൈകിട്ട് 5 മണിക്ക് മുല്ലമറ്റം കുരിശുപള്ളി കവലയില്‍ ചേരുന്ന യോഗത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രപ്പാറ - പനച്ചിപ്പാറ പ്രദേശത്തെ ജനങ്ങളുടെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത മന്ത്രപ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് കരികിലത്തോടിന് സമീപം പഞ്ചായത്ത് വക സ്ഥലത്ത് പുതിയ കുളം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുല്ലമറ്റം - മന്ത്രപ്പാറ - പനച്ചിപ്പാറ - നെല്ലിയാനിക്കുന്ന് റോഡ് എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം മുടക്കി പണി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനവും MLA നിര്‍വഹിക്കും, 17 വര്‍ഷം രാമപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന, എന്‍.സി. ജോസഫ് നെടുംകുന്നേല്‍ നേതൃത്വം കൊടുത്ത് നിര്‍മിച്ച മുല്ലമറ്റം - ചെറുകുറിഞ്ഞി റോഡിന് എന്‍.സി. ജോസഫ് നെടുംകുന്നേല്‍ റോഡ് എന്ന് നാമകരണം ചെയ്യുന്ന നടപടിയും ഫെബ്രുവരി 13 ന് വൈകിട്ട് 5 മണിക്ക് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം അദ്ധ്യക്ഷനായിരിക്കും മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് മെമ്പര്‍ ലിസമ്മ മത്തച്ചന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. ജോസ് ഉഴുന്നാലില്‍, സണ്ണി കാര്യപ്പുറം എന്നിവര്‍ പ്രസംഗിക്കും. മത്തച്ചന്‍ പുതിയിടത്തുചാലില്‍, ലിസമ്മ മത്തച്ചന്‍ പുതിയിടത്തുചാലില്‍, ബാബു നെടുംകുന്നേല്‍, ജോണ്‍സണ്‍ നെല്ലുവേലില്‍, സലിലാല്‍ തോമസ്, ജെയ്സ് കൂട്ടക്കല്ലില്‍, സഞ്ജു തോമസ് നെടുംകുന്നേല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments