Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി ആഘോഷം ഞായറാഴ്ച നടക്കും.



ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി ആഘോഷം ഞായറാഴ്ച നടക്കും. ശിവക്ഷേതങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പൂജകള്‍ നടക്കും. കാവടി ഘോഷയാത്ര, ശയന സമൂഹശയന  പ്രദക്ഷിണം, ശിവരാത്രി പൂജ തുടങ്ങിയവ വിവിധ ക്ഷേത്രങ്ങളില്‍ നടക്കും. പുലിയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 9 ന്  കാവടിഘോഷയാത്ര നടക്കും. കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിക്കുന്നത്. അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ ഉച്ചയ്ക്ക്  കാവടി അഭിഷേകം, വൈകിട്ട് അല്ലാപ്പാറയില്‍ നിന്നും കാവടി ഘോഷയാത്ര എന്നിവ നടക്കും. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ ശയനപ്രദക്ഷിണം, ശിവരാത്രി പൂജ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.



Post a Comment

0 Comments