Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.



അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ  ഭാഗമായി ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അതിരമ്പുഴ മൂഴിയില്‍ ഫാമില്‍ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.എ.സജി  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോയ്‌സ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. 

ഫാദര്‍ ജെയിംസ് മുല്ലശ്ശേരി, നിഷ ജോസ് കെ മാണി എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, പഞ്ചായത്തംഗം അഞ്ജലി ജോസ് ,ഡോക്ടര്‍ മിനി എ. എസ്, ഡോക്ടര്‍ നിസി, ഡോക്ടര്‍ മാത്യു മൂഴിയില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.എം അനില്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ആര്‍. രാമദേവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീനാമോള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സാന്ത്വന പരിചരണത്തില്‍ കഴിയുന്നവര്‍ക്കും അവരെ പരിപാലിക്കുന്നവരെയും  പാലിയേറ്റീവ് നഴ്‌സുമാരെയും ചടങ്ങില്‍ ആദരിച്ചു.  സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഒത്തുചേരല്‍ ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.


Post a Comment

0 Comments