Breaking...

9/recent/ticker-posts

Header Ads Widget

പാലാ വൈദ്യുതിഭവന് മുന്‍പില്‍ NCCOEEE യുടെ നേതൃത്വത്തില്‍ വൈദ്യുതി ജീവനക്കാര്‍ വിശദീകരണ യോഗം ചേര്‍ന്നു.



ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ വൈദ്യുതിഭവന് മുന്‍പില്‍ NCCOEEE യുടെ നേതൃത്വത്തില്‍ വൈദ്യുതി ജീവനക്കാര്‍  വിശദീകരണ യോഗം ചേര്‍ന്നു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, ആണവോര്‍ജ്ജ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന ശാന്തി ബില്‍ 2025 പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.  റോബിന്‍ പി ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.യു വിനോദ് ഉദ്ഘാടനം ചെയ്തു.വി.ആര്‍.ബിജുമോന്‍, സി.പി.പ്രദീഷ്, ബോബി തോമസ് എന്നിവര്‍ സംസാരിച്ചു.സെബാസ്റ്റ്യന്‍ മൈക്കിള്‍, റോയി കെ മാമന്‍, ആന്‍സി ഐസക്, ജ്യോതിലക്ഷ്മി പി.എം. ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments