കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗം 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗം 20, പട്ടികവര്‍ഗ വിഭാഗം 3 ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകം. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വനിതകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം / വാടകമുറി സൗകര്യമുള്ളവര്‍ക്ക് വെയ്റ്റേജ് ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
750 രൂപ അപേക്ഷാ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ മുഖേന അപേക്ഷിക്കണം. മാര്‍ച്ച് ഏഴാണ് അവസാന തീയതി. വിവരങ്ങള്‍ അക്ഷയ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ്പ്ലൈന്‍ നമ്പറുകളായ 0471-2560311, 312, വാട്സാപ്പ് നമ്പര്‍ 9400923669/ lbscentre@gmail.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ഫോണ്‍: 0481- 2574477.





0 Comments