Breaking...

9/recent/ticker-posts

Header Ads Widget

പുതിയ സ്‌കൂള്‍ വാനിന്റെ ഫ്‌ളാഗ് ഓഫ് ജോസ് കെ മാണി എം.പി നിര്‍വഹിച്ചു.



മഹാത്മാഗാന്ധി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ച പുതിയ സ്‌കൂള്‍ വാനിന്റെ ഫ്‌ളാഗ് ഓഫ് ജോസ്  കെ മാണി എം.പി നിര്‍വഹിച്ചു. ജോസ് K മാണി MPയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. യോഗത്തില്‍  PTA പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍ ജിജി ബൈജു, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, കൗണ്‍സിലര്‍  സനല്‍ രാഘവന്‍, DEO സത്യപാലന്‍ , മുന്‍ നഗരസഭാംഗം ബൈജു കൊല്ലംപറമ്പില്‍, SMC ചെയര്‍മാന്‍ ശിവദാസ് ജി , സീനിയര്‍ അധ്യാപകന്‍ സുനില്‍  KT, ഹെഡ്മിസ്ട്രസ് ശ്രീകല പി , ലിറ്റി ജോസഫ് എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments