മാണി സി കാപ്പന്‍ MLA യുടെ പാലായിലെ ഓഫീസിലേക്ക് DYFI യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പാലാ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ മാണി സി. കാപ്പന്‍ MLA ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു MLA ഓഫീസിലേക്ക് DYFI പ്രതിഷേധമാര്‍ച്ച് നടത്തിയത്. റേഡിയേഷന്‍ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനമാരംഭിച്ചാല്‍ സമീപപ്രദേശത്തുള്ളവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന മാണി സി കാപ്പന്‍. എംഎല്‍എ പറഞ്ഞതായി ആരോപിച്ചാണ് DYFI മാര്‍ച്ച് നടത്തിയത്. KSRTC ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. MLA ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ജെറി അധ്യക്ഷന്‍ ആയിരുന്നു. സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, ഡിവൈഎഫ്‌ഐ നേതാക്കളായ വിഷ്ണു എന്‍.ആര്‍, രഞ്ജിത്ത് സന്തോഷ്, ആതിര സാബു, ശിവദാസ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.





0 Comments