Breaking...

9/recent/ticker-posts

Header Ads Widget

വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.



വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ്.സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി.റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ ഷോണ്‍ ജോര്‍ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന്‍കൂടിന് സമീപം വാഹനത്തില്‍ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ കെവിഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പര്‍ ബൂത്തിന്റെ ചുമതലക്കാരനായിരുന്നു. കഴിഞ്ഞ തദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എലിക്കുളം ഡിവിഷനില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.





Post a Comment

0 Comments