Breaking...

9/recent/ticker-posts

Header Ads Widget

മാല മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി



വീട്ടമ്മയെ അക്രമിച്ച്  മാല മോഷണം നടത്തിയ കേസിലെ പ്രതി ഫിംഗർ പ്രിൻ്റ് പരിശോധനയെ തുടർന്ന്  വീടു കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും    അറസ്റ്റിലായി.  മോനിപ്പള്ളി പയസ് മൗണ്ട് വേരമ്മാനാൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതി കരിമാക്കിൽ വീട്ടിൽ വർഗീസ് മകൻ സോജൻ വർഗീസ് (39) ആണ് പിടിയിലായത്.  2025 ജനുവരി 25-ന് രാത്രി  കുടുംബാംഗങ്ങൾ പള്ളിയിലെ പെരുനാളിൽ പങ്കെടുത്തിരുന്ന സമയത്ത് വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി, കബോർഡുകളും അലമാരയും തുറന്ന് ഏകദേശം 3.5 പവൻ സ്വർണ്ണാഭരണങ്ങളും 20,800 രൂപയും 100 അമേരിക്കൻ ഡോളറും കവർന്നെടുത്തു.  കുറവിലങ്ങാട് പോലീസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി  ഫിംഗർപ്രിൻ്റ് അടക്കമുള്ളതെളിവുകൾ ശേഖരിച്ചു.   ഇക്കഴിഞ്ഞ ഫെബ്രുവരി യിൽ ഉഴവൂർ പയസ് മൗണ്ട് ഭാഗത്ത് ' രാത്രിയിൽ പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ സോജൻ വർഗീസ് അറസ്റ്റിലായി.  ഇയാളുടെ വിരലടയാളങ്ങൾ   കോട്ടയം ജില്ലാതല ഫിംഗർപ്രിന്റ് ബ്യൂറോ നടത്തിയ പരിശോധനയിൽ  വീടുകയറി മോഷണംനടത്തിയ മോഷ്ടാവിൻ്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തുകയായിരുന്നു. 2025  ജനുവരിയിൽ നടന്ന മോഷണകേസിൽ ലഭിച്ച വിരലടയാളങ്ങൾ പ്രതി സോജന്റെ വിരലടയാളങ്ങളുമായി ചേർത്ത് പരിശോധിച്ച് ഈ കേസിലും സോജൻ തന്നെയാണ് പ്രതി എന്ന് കണ്ടെത്തി.
 ഉഴവൂർ ഭാഗത്ത് കണ്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു 
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. IP SHO P. J. കുര്യാക്കോസ്, SI രഞ്ജു മോൾ, ASI അനസ്, SCPO മാരായ റെൻസൺ, രാജു N. D   എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments