പൂവരണി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ വി.കെ സന്തോഷ് (53) നിര്യാതനായി.  നെച്ചിപ്പുഴൂര്‍ വെള്ളോംകുഴിയില്‍ കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെ 5.30ന് ആണ് നിര്യാതനായത്.   സംസ്‌കാരം നാളെ (02-05-2026 ) ഉച്ചക്ക് 12 ന്  വീട്ടുവളപ്പില്‍ നടക്കും.  രാവിലെ 8 മണിക്ക് പൂവരണി ബാങ്ക് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 9 മണിയോടുകൂടി മൃതശരീരം പാലാ നെച്ചിപ്പുഴൂര്‍ വായനശാലാ ജംഗ്ഷനില്‍ ഉള്ള വസതിയില്‍ എത്തിക്കും.