Breaking...

9/recent/ticker-posts

Header Ads Widget

1.190 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍



ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1.190 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍ . പായിപ്പാട് വില്ലേജില്‍ നാലുകോടി വേഷ്ണാല്‍ ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില്‍ വീട്ടില്‍ അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുക്കൊടിത്താനം പോലീസ്   നടത്തിയ പരിശോധയിലാണ്   പ്രതി പിടിയിലായത്. നാലുകോടി കൂടത്തേട്ട് വടക്കെപറമ്പില്‍ ബിനു കുര്യാക്കോസ് എന്ന കൂടത്തേട്ട് ബിനുവാണ് അറസ്റ്റിലായത്.  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍ . കോട്ടയം ജില്ലാ പോലീസ് മേധാവി K. M. സാബു മാത്യു IPS ന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി.  അഷാദിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ബി., എസ്.ഐ. അജീഷ്, എ.എസ്.ഐ. ഷീജ, ടാനിയ, മണികണ്ഠന്‍, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പായിപ്പാട് മേഖലയിലെ ക്യാമ്പുകളില്‍ നടത്തിയ വ്യാപക പരിശോധനയില്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട  നിയമലംഘനത്തിന് COTPA നിയമപ്രകാരം ആറു കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തു.




Post a Comment

0 Comments