കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ APAK പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം MLA ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി. APAK കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ്‌ക്കൽ, സെക്രട്ടറി ജിയോ കൊക്കാട്ട്, ട്രെഷറർ മാത്യൂസ് വയലിൽ എന്നിവരുടെ നേതൃത്വത്തിൽ മറ്റു ഭാരവാഹികളുടെ എല്ലാം ഒപ്പു ശേഖരണം നടത്തി നിവേദനം സംഘടനയുടെ അഡ്വൈസറി അംഗമായ ശ്രീ ജിൽസ് കുടകശ്ശേരിയോടൊപ്പം കുര്യാക്കോസ് മുണ്ടിയാനി, മാത്തുക്കുട്ടി അപ്പച്ചേരിൽ എന്നിവർ ചാണ്ടി ഉമ്മനെ സന്ദർശിച്ചു ജൂൺ 7, 2026 ന് നിവേദനം കൈമാറുകയും വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.


.jpeg)

0 Comments