മലയാള മനോരമ മുൻ സീനിയർ ഫോട്ടോഗ്രാഫർ പി ആർ ദേവദാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഭൗതികശരീരം ബുധനാഴ്ച രാവിലെ 6മണി മുതല്‍ 7മണിവരെ കുടമാളൂരിലുള്ള തറവാട്ടില്‍ പൊതു ദർശനനത്തിനായി വയ്ക്കും. തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടില്‍ കൊണ്ടുവരും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മാങ്ങാനം പൊതു ശ്മശാനത്തില്‍ സംസ്കാര കർമ്മങ്ങൾ നടക്കും.
ഭാര്യ: ശൈലജ. മക്കൾ: വിഷ്ണുദാസ്, ദേവിക ദാസ്.
സീനിയർ ജേർണലിസ്‌റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററും ആയിരുന്നു. സ്വദേശാഭിമാനി അവാർഡും പാമ്പൻ മാധവൻ സ്മാരക അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.




0 Comments