.png)
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ജൂലായ് രണ്ടാം തീയതി രാവിലെ 10.00 മണി മുതല്‍ കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1. തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയില്‍വേ ജംഗ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണര്‍കാട് ബൈപാസ് വഴി ഏറ്റുമാനൂര്‍ പട്ടിത്താനം എത്തി പോകേണ്ടതാണ്.
2. എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംഗ്ഷനില്‍ നിന്നും ബൈപാസ് റോഡ് വഴി മണര്‍കാട്, പുതുപ്പള്ളി വഴി തെങ്ങണയില്‍ എത്തി യാത്ര തുടരേണ്ടതാണ്.
3. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ കോട്ടയം ടൗണ്‍ ഒഴിവാക്കി മണര്‍കാട്, ഏറ്റുമാനൂര്‍ ഭാഗങ്ങളില്‍ എത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.
4. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ടൗണ്‍, മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട KSRTC ബസുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്ററ് ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
5. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാന്‍ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
6. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയില്‍ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
7. കോട്ടയം ടൗണില്‍ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട KSRTC ബസുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്ററ് ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനില്‍ എത്തി കൊല്ലാട്, നാല്‍കവല, കടുവാക്കുളം ജംഗ്ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.



0 Comments