Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി



കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ   കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി.  അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത്.  മെയ് 9. ന്പകൽ 12.30 നും വൈകിട്ട് 5.30 നും, ഇടയിലാണ് മോഷണം നടന്നത്. 

കോട്ടയം ജനറൽ ആശുപത്രിയിലെ 4ഉം 5ഉം വാർഡുകളുടെ ഇടനാഴിയിൽ വച്ചാണ് സംഭവമുണ്ടായത്. ക്യത്യസ്ഥലത്ത് നിന്നും ലഭിച്ച CCTV ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ, നിരവധി മോഷണ കേസുകളിലെ പ്രതിയായ അയ്മനം വില്ലേജിൽ കുടമാളൂർ  തുണ്ടിപറമ്പ് , രവി നിവാസിൽ    രഞ്ജിത്ത് രവികുമാർ (48) ആണ്  മോഷ്ടാവ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ 

 ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 4 കേസുകളും, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്  . കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യൂ K.M. ൻ്റെ  നിർദ്ദേശപ്രകാരം കോട്ടയം ഡി.വൈ.എസ്.പി.  അരുൺ K.S. ന്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ അജയമോഹൻ M. ഉം സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.





Post a Comment

0 Comments