എരുമേലിയില്‍ നിന്നും 2500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാബ് ടീമും എരുമേലി പോലീസും ചേര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശേധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. 6 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2500 ചാക്ക് ഹാന്‍സും,224 കൂള്‍ പാക്കുകളുമാണ് പിടിച്ചെടുത്തത്.
ചരള,കമ്പിയില്‍,ഷാനി അബൂബക്കറിന്റെ വീടിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. എരുമേലിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി എത്തിച്ചതായിരുന്നു ഇവയെന്ന് പോലീസ് അറിയിച്ചു. പുകയില ഉല്പന്നങ്ങള്‍ പിടികൂടിയ വീട്ടില്‍ നിന്ന് പ്രതിയെയും അറസ്റ്റ് ചെയ്തു.എരുമേലി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, സുരേഷ് എം.ആര്‍,എരുമേലി എസ്എച്ച്ഒ.ശാന്തി കെ ബാബു, എസ്.ഐ ജിബിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.





0 Comments