ശ്രീനാരായണ ഗുരുദേവനെ നവമാധ്യമങ്ങളിലൂടെ അവഹേളിച്ച പേരമംഗലം സ്വദേശിയായ സുഭാഷ് തന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. 49 ശാഖകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും ഗുരുദേവ ഭക്തരും പങ്കെടുത്ത പ്രകടനം യൂണിയന്‍ ആസ്ഥാനത്തുനിന്ന് ആരംഭിച്ചു.
യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസിന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പന്തംകൊളുത്തി പ്രകടനം പാലാ ടൗണിലൂടെ സ്റ്റേഡിയം ജംഗ്ഷനിലേക്ക് നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഗുരുദേവനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ സുഭാഷിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിനും സമ്മേളനത്തിനും യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് കണ്‍വീനര്‍ ഷാജി തലനാട്, നേതാക്കളായ അനീഷ് പുല്ലുവേലില്‍, സാബു കൊടൂര്‍, സജി ചേന്നാട്, മിനര്‍വ മോഹന്‍, സംഗീത അരുണ്‍, സിന്ധു സാബു കൊടൂര്‍, ബിന്ദു, സുജ, അരുണ്‍ കുളമ്പള്ളില്‍, വിവിധ ശാഖാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments