Breaking...

9/recent/ticker-posts

Header Ads Widget

ജോസുകുട്ടി ഇളയാനിത്തോട്ടം രചിച്ച 'സ്‌നേഹവും സൗഹൃദവും' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.



കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് ജോസുകുട്ടി ഇളയാനിത്തോട്ടം രചിച്ച 'സ്‌നേഹവും സൗഹൃദവും' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കുടക്കച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധു മോള്‍ ജേക്കബ് പുസ്തക പ്രകാശനം നിര്‍വഹിച്ചു.


 മംഗളം എഡിറ്റര്‍ രാജേഷ് എബ്രഹാം പുസ്തകം സ്വീകരിച്ചു. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ജോസ് ഐരാറ്റി പടവില്‍ അധ്യക്ഷനായിരുന്നു. റവ ഡോ ജോര്‍ജ് സെബാസ്റ്റ്യന്‍ വള്ളോചേരില്‍ മുഖ്യാതിഥിയായിരുന്നു. ഫാദര്‍ തോമസ് മഠത്തിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം അലന്‍ കക്കാട്ടില്‍, പഞ്ചായത്തംഗങ്ങളായ സീന ജോണ്‍ ,ജെസ്സി ബെന്നി , നോവലിസ്റ്റ് ബെന്നി പുളിങ്കാട്, സുഭാഷ് മുടിക്കുന്നേല്‍ ജിസ്സി ജോസ് അല്‍ഫോന്‍സ സാബു  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments