പാലാ പൂവരണിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി പച്ചാത്തോടിനു സമീപം ഉച്ചകഴിഞ്ഞ് കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ നിന്നുളള 4 തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ തീര്‍ത്ഥാടകരെ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍