Breaking...

9/recent/ticker-posts

Header Ads Widget

ചിദംബരം ആയുര്‍വേദ യോഗ ചികിത്സാ കേന്ദ്രത്തില്‍ ബൊമ്മക്കൊലു ഒരുക്കി



പുലിയന്നൂരിലെ ചിദംബരം ആയുര്‍വേദ യോഗ ചികിത്സാ കേന്ദ്രത്തില്‍ ബൊമ്മക്കൊലു ഒരുക്കിയാണ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. ദേവീ കീര്‍ത്തനങ്ങളും സംഗീതാര്‍ച്ചനയും നവരാത്രി ആഘോഷങ്ങള്‍ക്ക് ആത്മീയ ചൈതന്യവും കലാപരമായ മികവും പകര്‍ന്നു നല്‍കുകയാണ്.പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും യുവഗായകനുമായ ബദരീനാഥ് എസ്. സംഗീതാര്‍ച്ചനയുടെ ഭാഗമായി കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു. ബദരീനാഥിന്റെ ആലാപനം ഹൃദ്യമായ അനുഭവമായി.സംഗീതക്കച്ചേരിക്ക് വയലിനില്‍ സുമേഷ് പാലായും മൃദംഗത്തില്‍ സുര്‍ജിത് ഇടയാറ്റും മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചു. വിദ്യയുടെയും കലയുടെയും അധിദേവതയായ സരസ്വതിയെ ആരാധിക്കുന്ന നവരാത്രിക്കാലത്ത് ബൊമ്മക്കൊലുവിന് മുന്നിലെ സംഗീതാര്‍ച്ചന ആഘോഷങ്ങള്‍ക്ക് സവിശേഷമായ മിഴിവേകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍