മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിനീഷ് ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന പൗരന്മാരെ മരങ്ങാട്ടുപിള്ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ഷല്‍ ആദരിച്ചു. പത്തായത്തംഗം ജോസ് കുറുമുട്ടം, എ.എസ് ചന്ദ്രമോഹനന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശാലിനി റ്റി.കെ, യോഗ ഇന്‍സ്ട്രക്ടര്‍ അജിത്ത്, കെ.കെ.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പിന് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആതിര നേതൃത്വം നല്‍കി ' സൗജന്യ മരുന്നു വിതരണവും നടന്നു.
.





0 അഭിപ്രായങ്ങള്‍