വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു. അതിരമ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഗവണ്‍മെന്റ് ആശുപത്രിപ്പടിയോട് ചേര്‍ന്ന് കടന്നുപോകുന്ന മെയിന്‍ പൈപ്പ്‌ലൈന്‍ ആണ് പൊട്ടിയത്. വ്യാഴാഴ്ച രാത്രി 10 മണിയുടെ വലിയ ശബ്ദം കേട്ട സമീപവാസികള്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വലിയതോതില്‍ വെള്ളം പരന്നൊഴുകി പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലു ഫോണ്‍ എടുക്കുവാന്‍ തയ്യാറായില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ ആന്‍സി സുരേഷിനെയും വിവരമറിയിച്ച് നടപടിയുണ്ടാകുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
.




0 അഭിപ്രായങ്ങള്‍