Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ വിംഗ്‌സ് ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.

 


കൂടല്ലൂര്‍ വിംഗ്‌സ് ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂര്‍ കുമ്മണ്ണൂര്‍ മേഖലകളിലായി 750-ഓളം പേര്‍ക്കാണ് കിറ്റ് നല്കിയത്. പച്ചക്കറികളും പച്ചക്കപ്പയും നാളികേരവും ബ്രഡും അടക്കമുള്ള ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റാണ് നല്കിയത്. കൂടല്ലൂര്‍ കേന്ദ്രീകരിച്ച് സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ് അംഗങ്ങള്‍ 120000 രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും ക്ലബ്ബ് നേരത്തേ ആദരിച്ചിരുന്നു. ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ച. പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനുള്ള ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. ക്ലബ്ബ് പ്രസിഡന്റ് ടിന്റു മാവേലി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്തംഗം സിബി സിബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ലബ് സെക്രട്ടറി ജോസുകുട്ടി കൊശപ്പള്ളില്‍, ജിമേഷ് പതിയില്‍, തോമസ് പീറ്റര്‍, സജോ ജോസഫ്, ജിന്‍സ് മാത്യു, എന്നിവരുള്‍പ്പെടെ 28 ക്ലബ്ബ് അംഗങ്ങളാണ് വിതരണത്തിന് നേതൃത്വം നല്കിയത്. 




Post a Comment

0 Comments