Breaking...

9/recent/ticker-posts

Header Ads Widget

വാഹനത്തിനടിയില്‍ പെട്ട് മുന്‍ ഹെഡ്മിസ്ട്രസിന് ദാരുണാന്ത്യം.



ഭര്‍ത്താവ് വാഹനം  റിവേഴ്‌സ് എടുക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍ പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം മുന്‍ ഹെഡ്മിസ്ട്രസ് ശോഭന കുമാരിയാണ് അപകടത്തില്‍ മരണമടഞ്ഞത്. കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ മുരളീധരന്‍ പിള്ളയുടെ ഭാര്യയാണ് ശോഭനാ കുമാരി.  66 വയസ്സായിരുന്നു.  ഉച്ചകഴിഞ്ഞ് 2 മണിയോടെ യാത്ര പോയ ശേഷം മടങ്ങിയെത്തുമ്പോള്‍ വീട്ടമുറ്റത്ത് വച്ചാണ് അപകടമുണ്ടായത് . ശോഭനാകുമാരി വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം ഭര്‍ത്താവ് മുരളീധരന്‍ പിള്ള  വാഹനം പാര്‍ക്കു ചെയ്യുന്നതിനായി റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍പോര്‍ച്ചിന്റെ  തൂണിലും വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിതുന്ന ജീപ്പിലും  പോര്‍ച്ചിന് സമീപം നില്‍ക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനടിയില്‍ പെട്ടാണ്  ശോഭനാ കുമാരി മരണമടഞ്ഞത്. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍