ഏറ്റുമാനൂരപ്പന്‍ കോളേജിന്റെയും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സൗജന്യ കിറ്റ് വിതരണം നടത്തി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരമ്പുഴ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വനിതകള്‍ക്കാണ് കിറ്റുകള്‍ നല്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ഡോ റോസമ്മ സോണി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്ത് അംഗം രജീത ഹരികുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്ദ് കുമാര്‍, വൈസ് പ്രിസഡന്റ് ഡോ മായാ റാണി, മനോജ് ചെമ്മുണ്ടവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments