നാഷനല്‍ പെര്‍മിറ്റ് ലോറിയിലെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. എം.സി റോഡില്‍ പട്ടിത്താനം റൗണ്ടാനു സമീപം ഉച്ചയ്ക് രണ്ടു മണിയോടെയാണ് പെരുമ്പാമ്പിനെ കണ്ടത്. മൂവാറ്റുപുഴ ഭാഗത്തു നിന്നുമെത്തിയ നാഷണല്‍ പെര്‍മിറ്റ് ട്രെയിലര്‍ ലോറി റിവേഴ്‌സ് എടുക്കുന്നതിനിടയിലാണ് ലോറിയില്‍ നിന്നും പെരുമ്പാമ്പ് റോഡില്‍ വീണത്. പാമ്പ് റോഡരികിലേക്ക് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ഥലവാസിയായ ബോബന്‍ പാടകശ്ശേരിയും സ്ഥലത്ത് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍മാരായ തങ്കച്ചനും വിനോദും ചേര്‍ന്ന്് പെരുംപാമ്പിനെ ചാക്കിനുള്ളില്‍ ആക്കുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ച തുടര്‍ന്ന് എത്തിയ ഫോറസ്റ്റ് അധികൃതര്‍ക്ക് പെരുമ്പാമ്പിനെ കൈമാറി.


.webp)


0 Comments