Breaking...

9/recent/ticker-posts

Header Ads Widget

മകന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരണമടഞ്ഞു


കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരണമടഞ്ഞു. ഏറ്റുമാനൂര്‍ മാടപ്പാട്ട് പയറ്റുതുരുത്തില്‍ ശശി എന്ന 74 കാരനാണ് മരണമടഞ്ഞത്. മകന്‍ സുരേഷിന്റെ വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ശശിക്ക് വെട്ടേറ്റത്. സംഭവത്തില്‍ മകന്‍ സുരേഷിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



Post a Comment

0 Comments