കുമ്മണ്ണൂരില്‍ കോയിക്കന്‍സ് പവര്‍ ടൂള്‍സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയയാളെ കിടങ്ങൂര്‍ പോലീസ് പിടികൂടി. വാടകയ്ക്ക് നല്‍കുന്ന ഇലക്ട്രിക് വയര്‍ കോയില്‍ മോഷ്ടിച്ച കേസിലെ പ്രതി പ്ലാശനാല്‍ കാനാട്ട് ശ്രീജിത്ത് (40) ആണ് പിടിയിലായത്.സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പാലാ ഡിവൈ.എസ്.പി. കെ. സദന്‍, പാലാ സി.ഐ. അഭിലാഷ് എം.ഡി. എന്നിവരുടെ പ്രത്യേക നിര്‍ദേശപ്രകാരം കിടങ്ങൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ സണ്ണി ഡി., എ.എസ്.ഐ. റോബി തോമസ്, എസ്.സി.പി.ഒ. ബിനീഷ് കുമാര്‍, സി.പി.ഒമാരായ ബിജോ കെ രമേശ്, അജ്മല്‍, അരുണ്‍കുമാര്‍, അഭിജിത് പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കുറ്റകൃത്യം നടത്തുന്നതിനായി പാലാ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പൊലീസ് ഇയാളെ പിടികൂടിയത്. എസ്.ഐ. മധു പി.പി., എ.എസ്.ഐ. സുരേഷ് ബാബു, സതീഷ് കുമാര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, മുട്ടം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഇയാള്‍ക്കെതിരെ 20-ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.





0 Comments