Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു



എം.സി റോഡില്‍ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു. കടുത്തുരുത്തി മാഞ്ഞൂര്‍ ഇലവത്തില്‍ വീട്ടില്‍ രഞ്ജിന്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. 

നീലിമംഗലം പാലത്തിലെ വിടവില്‍ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിയാണ് യുവാവ് ദാരുണമായി മരിച്ചത്.  ഞായറാഴ്ച രാവിലെ 5.45 ഓടെ എം.സി റോഡില്‍ നീലിമംഗലം പാലത്തിലായിരുന്നു അപകടം.   കോട്ടയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് കുഴിയില്‍ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നും രഞ്ജിനെ പുറത്തെടുത്തത്.





Post a Comment

0 Comments