Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചക്രസത്ംഭന സമരം നടത്തി.



ഇന്ധന വില വര്‍ധനയിലും, സംസ്ഥാനസര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചക്രസത്ംഭന സമരം നടത്തി. കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് സംസ്ഥാന വ്യാപകമായി സമരം നടത്തിയത്. ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ ചക്രസ്തംഭന സമരം തിരുനക്കര ബസ് സ്റ്റാന്‍ഡ് റോഡില്‍ നടന്നു. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ ടോമി കല്ലാനി, സുധാ കുര്യന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ,് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരത്തില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments