മണ്ഡല കാല അവലോകനയോഗത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയെ ഉള്‍പ്പെടുത്തിയില്ലാന്ന് ആക്ഷേപം. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് കാലത്ത് അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത അവലോകനയോഗംഏറ്റുമാനൂര്‍ നഗരസഭയെ അറിയിച്ചില്ലെന്ന് ആക്ഷേപം . മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ നഗരസഭ കാര്യമായ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര കാര്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഉദ്യോഗസ്ഥതല യോഗം മാത്രം എന്ന സൂചനയാണ്,നഗരസഭ ഭരണകര്‍ത്താക്കളെ ഒഴിവാക്കാന്‍ കാരണം എന്നാണ് പറയുന്നത്. എന്നാല്‍ ഈ യോഗത്തില്‍ നഗരസഭ സെക്രട്ടറിയും ചില കൗണ്‍സിലര്‍മാരും പങ്കെടുത്തിരുന്നു. മന്ത്രിയും ജില്ലാ കളക്ടര്‍ പങ്കെടുത്ത യോഗത്തില്‍ തദ്ദേശ ഭരണാധികാരികളെ അറിയിക്കാതിരുന്നത് ശരിയായ നടപടിയല്ലെന്നു നഗരസഭ ചെയര്‍പേഴ്‌സന്‍ ലൗലി ജോര്‍ജ് പറഞ്ഞു




0 Comments