Breaking...

9/recent/ticker-posts

Header Ads Widget

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു



അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന സമ്മേളനം ഉമ്മന്‍ ചാണ്ടി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.  വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കഠിനാധ്വാനം ചെയ്താല്‍ വിജയിക്കാമെന്ന അനുഭവ പാഠം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വല്‍സല കുമാരി ടീച്ചര്‍, സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ ജിജി നാകമറ്റം,  ഷീന മാത്യു, കെ.സി ഐപ്പ്, മോനിമോള്‍ ജയ്‌മോന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ഹരി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി 135 കുട്ടികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. പ്ലസ് ടുവിന് 1200 ല്‍ 1200 മാര്‍ക്ക് നേടിയ ആല്‍ബി ബാബുവിനെയും പ്രത്യേകം അഭിനന്ദിച്ചു.




Post a Comment

0 Comments