Breaking...

9/recent/ticker-posts

Header Ads Widget

വികസനപദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമമെന്ന് അഡ്വ ജോസ് ടോം



പാലാ കെഎസ്ആര്‍ടിസിയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണ പൂര്‍ത്തീകരണത്തിന് പിന്നാലെ പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ജോസ് ടോം. കെഎം മാണി തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 4 കോടി 66ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച കെ എസ് ആര്‍ ടി സി ബസ്സ് ടെര്‍മിനലില്‍ ഇലക്ട്രിക് വര്‍ക്ക്, ഗ്രൗണ്ട് ഫ്േളാര്‍ വര്‍ക്ക് എന്നിവ കൂടിയാണ് പൂര്‍ത്തിയാകാനുണ്ടായിരുന്നത്.   ജോസ് കെ മാണി വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന വര്‍ക്കുകള്‍ക്ക് 40 ലക്ഷം രൂപ അധികമായി അനുവദിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയുമാണ്. ഇക്കാര്യം വകുപ്പ് മന്ത്രി ആന്റണി രാജു തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുള്ളതാണ്. പദ്ധതിയുടെ പുരോഗതിക്കായി ഒരുവിധത്തിലും പരിശ്രമിക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്ന നാടകം തീര്‍ത്തും അപഹാസ്യമാണെന്നും പാലായിലെ പല വികസന പദ്ധതികളുമായി ബന്ധപ്പെട്ടും  ഇത്തരത്തിലുള്ള പ്രഹസനമാണ് ഇക്കൂട്ടര്‍ നടത്തിവരുന്നതെന്നും ജോസ് ടോം ആരോപിച്ചു.




Post a Comment

0 Comments