Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിന്‍വലിച്ചു.



ചെക്ക് കേസില്‍ മാണി സി കാപ്പനെതിരെ മുംബൈയിലെ ബോറിവില്ലി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിന്‍വലിച്ചു. 4 ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവ് ശിക്ഷയും  5 കോടി മുപ്പതു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്  . വിധി പ്രസ്താവിക്കുമ്പോള്‍ മാണി സി കാപ്പന്‍ കോടതിയില്‍ ഹാജരായിരുന്നില്ല . ഇതേത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മാണി സി കാപ്പന്‍ കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതോടെയാണ് ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.






Post a Comment

0 Comments