വോളിബോള്‍ പ്രതിഭയായിരുന്ന വി.സി ജോണ്‍ തയ്യില്‍ ഓര്‍മയായി. ഇന്ത്യന്‍ ദേശീയ ടീം അംഗമായി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വി.സി ജോണ്‍ കെഎസ്ഇബി വോളിബോള്‍ ടീം അംഗമായും, കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന വോളിബോള്‍ ടീമില്‍ 9 വര്‍ഷം അംഗമായിരുന്ന ഇദ്ദേഹം ടീം ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ കെഎസ്ഇബിയില്‍ ജോലിയില്‍ പ്രവേശിച്ച വി.സി ജോണ്‍ 95 വരെ വോളിബോള്‍ ടീം അംഗമായും 2017 വരെ കോച്ചായും പ്രവര്‍ത്തിച്ചു. സംസ്‌ക്കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്ച 3 മണിക്ക് പാലാ സെന്റ്‌തോമസ് കത്തീഡ്രലില്‍ നടക്കും.
0 Comments