പാലാ ജനറലാശുപത്രി പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡ് വീതികൂട്ടി പുനര്‍ നിര്‍മിക്കണമെന്ന് ഐഎന്‍ടിയുസി പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നവീകരണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ നിയോജക മണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി ഷോജി ഗോപി അധ്യക്ഷത വഹിച്ചു. സാബു എബ്രഹാം, സന്തോഷ് മണര്‍കാട്, ബിബിന്‍ രാജ്, അര്‍ജുന്‍ സാബു, മനോജ് വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
0 Comments