Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ മാത്യു മൂലക്കാട്ട് പ്ലാവിന്‍ തൈ നട്ടുപിടിപ്പിച്ചു



ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ദേശീയതലത്തില്‍ നടത്തുന്ന വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍തൈ പ്രചരണത്തിന്റെ ഭാഗമായി കോട്ടയം ക്നാനായ കത്തോലിക്കാ ബിഷപ്സ് ഹൗസ് അങ്കണത്തില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പ്ലാവിന്‍ തൈ നട്ടുപിടിപ്പിച്ചു. അഡ്വ. ശിവന്‍ മഠത്തില്‍, അഡ്വ. സന്തോഷ് മണര്‍കാട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജോണി കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യു, ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.  ഭക്ഷ്യസുരക്ഷയോടൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരളത്തില്‍ 14 ജില്ലകളിലായി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇതിനോടകം 25 ലക്ഷത്തോളം പ്ലാവിന്‍തൈകള്‍ നട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.




Post a Comment

0 Comments