ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കലിന്റെ നേതൃത്വത്തില്‍ സ്‌നേഹദീപം ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്‌നേഹവീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച നടക്കും. കൊഴുവനാല്‍ പഞ്ചായത്തിലെ കൊഴുവനാല്‍ വാര്‍ഡില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം വൈകിട്ട് 4 മണിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും. മാണി സി കാപ്പന്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ്, കൊഴുവനാല്‍ പള്ളി വികാരി ഫാ ജോര്‍ജ്ജ് വെട്ടുകല്ലേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments