Breaking...

9/recent/ticker-posts

Header Ads Widget

മലയാളി യുവാവിന് കുവൈറ്റ് പ്രധാനമന്ത്രിയുടെ ബഹുമതി



കോവിഡ് പ്രതിരോധത്തിനായി മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലയാളി യുവാവിന് കുവൈറ്റ് പ്രധാനമന്ത്രിയുടെ ബഹുമതി. 2015 മുതല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന നന്ദു സി നായര്‍ക്കാണ് അംഗീകാരം ലഭിച്ചത്. മരങ്ങാട്ടുപിള്ളി അന്തനാട്ട് ചന്ദ്രമോഹനന്റെയും ജയശ്രീയുടെയും മകനാണ് നന്ദു. കോവിഡിന്റെ തുടക്കം മുതല്‍ പിപിഇ കിറ്റ് ധരിച്ച് 16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി നടത്തിയ പരിചരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ 3 വര്‍ഷമായി നാട്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ആതുരസേവനരംഗത്ത് സംതൃപ്തിയോടെ കഴിയുകയാണ് നന്ദു സി നായര്‍.




Post a Comment

0 Comments