Breaking...

9/recent/ticker-posts

Header Ads Widget

കെ.കെ ജോസഫ് അനുസ്മരണം നടത്തി



സിപിഐഎം കടുത്തുരുത്തി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.കെ ജോസഫ് അനുസ്മരണം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു കെകെ ജോസഫ്. ജോസഫിന്റെ 19-ാം ചരമവാര്‍ഷിക ദിനത്തില്‍ കടുത്തുരുത്തിയില്‍ നടന്ന അനുസ്മരണസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എവി റസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ ജയകൃഷ്ണന്‍, ടി.സി വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments