Breaking...

9/recent/ticker-posts

Header Ads Widget

ആധുനിക നിലവാരത്തില്‍ നവീകരിച്ച അഞ്ചു റോഡുകളുടെ സമര്‍പ്പണം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും.


സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തില്‍ നവീകരിച്ച ജില്ലയിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച  നടക്കും. ബി.എം.ആന്‍ഡ് ബി.സി. നിലവാരത്തില്‍ നവീകരിച്ച കാരിത്താസ്- അമ്മഞ്ചേരി, കരിക്കാട്ടൂര്‍ -മുക്കട, മണര്‍കാട്-കിടങ്ങൂര്‍, കോട്ടയം ലോവര്‍ ബസാര്‍(ബേക്കര്‍ ജംഗ്ഷന്‍-ഇല്ലിക്കല്‍), കാണക്കാരി-തോട്ടുവ റോഡുകളുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പങ്കെടുക്കും.



കാരിത്താസ്-അമ്മഞ്ചേരി റോഡ്


എം.സി റോഡില്‍ കാരിത്താസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ആര്‍പ്പൂക്കര അമ്മഞ്ചേരി ജംഗ്ഷന്‍ വരെയുള്ള 1.60 കിലോമീറ്റര്‍ റോഡ് ഏഴു മീറ്റര്‍ ക്യാരേജ് വേയോടെ 2.24 കോടി രൂപ ചെലവിലാണ് നവീകരിച്ചത്.  

ആധുനിക രീതിയില്‍ പുനരുദ്ധരിച്ചതോടെ ഏറ്റുമാനൂരില്‍ നിന്നും  മെഡിക്കല്‍ കോളജിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനാകും. അരികുചാലുകള്‍, കലുങ്ക് എന്നിവ നിര്‍മിച്ച് വെള്ളമൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. അമ്മഞ്ചേരി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയാകും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല,  ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയിംസ് മാത്യു, കെ.റ്റി. ജെയിംസ്, ഡെയ്സി ബെന്നി, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.  




കരിക്കാട്ടൂര്‍- മുക്കട റോഡ്


പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കരിക്കാട്ടൂര്‍ ജംഗ്ഷനില്‍നിന്ന് പൊന്തന്‍പുഴയിലൂടെ മുക്കടയില്‍ അവസാനിക്കുന്ന 2.4 കിലോമീറ്റര്‍ റോഡാണ് അഞ്ചുമീറ്റര്‍ വീതിയില്‍ 1.94 കോടി രൂപ ചെലവില്‍ നവീകരിച്ചത്. പുതിയ സംരക്ഷണ ഭിത്തികള്‍, ഓട, കലുങ്കുകള്‍ക്ക് നീളം കൂട്ടല്‍, തെര്‍മോ പ്ലാസ്റ്റിക് റോഡ് മാര്‍ക്കിംഗ്, റോഡ് സ്റ്റഡുകള്‍, റിട്രോ റിഫ്ലക്റ്റീവ് സെന്‍സര്‍ ബോര്‍ഡുകള്‍ , ഡെലിനേറ്റര്‍ പോസ്റ്റുകള്‍ എന്നിവയോടെയാണ് റോഡ് നവീകരിച്ചത്.  

കരിക്കാട്ടൂരില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാകും. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമണ്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജന്‍, ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. എമേഴ്സണ്‍, ജയശ്രീ ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ഡി. പ്രസ്സി, ഗ്രാപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.



ബേക്കര്‍ ജംഗ്ഷന്‍-ഇല്ലിക്കല്‍ ലോവര്‍ ബസാര്‍ റോഡ്


കോട്ടയം ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ ഇല്ലിക്കല്‍ വരെയുള്ള 4.12 കിലോമീറ്റര്‍ ലോവര്‍ ബസാര്‍ റോഡാണ് ആധുനിക രീതിയില്‍ 6.08 കോടി രൂപ ചെലവില്‍ നവീകരിച്ചത്.  കലുങ്ക്, ഓട, സംരക്ഷണ ഭിത്തിയടക്കം എല്ലാവിധ റോഡ് സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് റോഡ് നവീകരിച്ചത്. അറുത്തൂട്ടി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, നഗരസഭാംഗങ്ങളായ പി.ആര്‍. സോന, എസ്. ജയകൃഷ്ണന്‍, ജാന്‍സി ജേക്കബ്, അഡ്വ. റ്റോംകോര, ജിഷാ ജോഷി, ഷീബാ മാര്‍ക്കോസ്, ബിന്ദു സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ജോസ് രാജന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.



മണര്‍കാട്- കിടങ്ങൂര്‍ റോഡ്


മണര്‍കാട് - കിടങ്ങൂര്‍ റോഡില്‍ മണര്‍കാട് കവല മുതല്‍ കല്ലിട്ടു നട വരെയുള്ള 10 കിലോമീറ്ററാണ് രണ്ടു പ്രവര്‍ത്തികളായി 5.25 കോടി രൂപ ചെലവില്‍ നവീകരിച്ചത്. കലുങ്ക്, ഓട, സംരക്ഷണ ഭിത്തികള്‍, അരികുചാലുകള്‍ എന്നിവയടക്കം സ്ഥാപിച്ചാണ് റോഡ് നവീകരിച്ചത്.


അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി എം.എല്‍.എ. ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ബിജു, സീനാ ബിജു നാരായണന്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു തോമസ്, പ്രേമ ബിജു, സുജാത ബിജു, ജെയിംസ് പുതുമന, ലിസമ്മ ബേബി, അസിസ്റ്റന്റ് എന്‍ജിനീയര്‍ വൈശാഖ് നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.



കാണക്കാരി-തോട്ടുവ റോഡ്


വെമ്പള്ളിയില്‍നിന്ന് ആരംഭിച്ച് കുറുപ്പന്തറ-കുറവിലങ്ങാട് റോഡില്‍ അവസാനിക്കുന്ന കാണക്കാരി-തോട്ടുവ റോഡിന്റെ 7.20 കിലോമീറ്ററാണ് 4.31 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റര്‍ വീതിയില്‍ ആധുനിക നിര്‍മാണ രീതികള്‍ അവലംബിച്ച് നവീകരിച്ച റോഡിന് ആവശ്യമായ കലുങ്കുകളും ഐറിഷ് ഡ്രെയിനുകളും നിര്‍മിച്ചു. തെര്‍മോ പ്ലാസ്റ്റിക് റോഡ് മാര്‍ക്കിംഗ്, റിട്രോ റിഫ്ളക്ടീവ് സൂചനാബോര്‍ഡുകളും, റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്.

തോട്ടുവയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഫലകം അനാച്ഛാദനം നിര്‍വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി,  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയേടത്തുചാലില്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശ്രീജ ഷിബു, അല്‍ഫോണ്‍സ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യന്‍, കുഞ്ചുറാണി സെബാസ്റ്റിയന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.




Post a Comment

0 Comments