Breaking...

9/recent/ticker-posts

Header Ads Widget

നൂറോക്കരി-പുതുക്കരി പാടശേഖരത്തെ കൊയ്ത്തുത്സവം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു



മാഞ്ഞൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ നൂറോക്കരി-പുതുക്കരി പാടശേഖരത്തെ കൊയ്ത്തുത്സവം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 30 ഏക്കര്‍ പാടത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ഇതോനുബന്ധിച്ച് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കില്‍, സി.എം ജോര്‍ജ്ജ്, പഞ്ചായത്തംഗങ്ങളായ സുനു ജോര്‍ജ്ജ്, ബിനു സക്കറിയ, ആനിയമ്മ ജോയി, പാടശേഖര സമിതിയംഗങ്ങളായ റ്റി.റ്റി തോമസ്, സ്‌കറിയ വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments