Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ഇബി ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി



ആം ആദ്മി പാര്‍ട്ടി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അതിരമ്പുഴ കെഎസ്ഇaബി ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അന്യായമായി വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ചന്തക്കടവില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി പ്രിന്‍സ് പ്ലാമൂട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ ധര്‍ണ ജില്ലാ കണ്‍വീനര്‍ അഡ്വ ബിനോയി പുല്ലത്തില്‍ ഉദ്ഘാടനം ചെയ്തു. ഡോ സെലിന്‍ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം കണ്‍വീനര്‍ ചാക്കോ പയ്യനാടന്‍ അധ്യക്ഷനായിരുന്നു. അഭിലാഷ് കുര്യന്‍, തോമസ് രാജന്‍, എംഎസ് വിന്‍സെന്റ്, ബാബു സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments