Breaking...

9/recent/ticker-posts

Header Ads Widget

തെങ്ങ് വീണ് കാറ് ഭാഗികമായി തകര്‍ന്നു



നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ തെങ്ങ് വീണ് കാറ് ഭാഗികമായി തകര്‍ന്നു. ഏറ്റുമാനൂര്‍ കോടതി പടിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.  അഡ്വക്കേറ്റ് വിജയചന്ദ്രന്റെ കാറാണ് തകര്‍ന്നത്. വഴിയിലൂടെ നടന്നുപോയ ആള്‍ക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി. അരമണിക്കൂറോളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. കോടതിയിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രധാന റോഡിലാണ് അപകടം നടന്നത്. നിരവധി പാഴ് മരങ്ങളാണ് ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്നത്.




Post a Comment

0 Comments