വെള്ളാപ്പള്ളി ബ്രദേഴ്‌സ് കണ്‍സ്ട്രക്ഷന്‍സ് ഗ്രൂപ്പ്, കുമരകം ബാക്ക് വാട്ടര്‍ റിപ്പള്‍സ് എന്നിവയുടെ മാനേജിംഗ് പാര്‍ട്ണറായ വെള്ളാപ്പള്ളി ബാപ്പുജി എന്ന മാത്യു അലക്‌സ് നിര്യാതനായി. 63 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സാമൂഹിക സേവനരംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അന്തരിച്ച ബാപ്പുജി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പള്ളിയില്‍ നടക്കും.
0 Comments