Breaking...

9/recent/ticker-posts

Header Ads Widget

സണ്ണി മണിത്തൊട്ടില്‍ അനുസ്മരണം നടന്നു.



കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സണ്ണി മണിത്തൊട്ടില്‍ അനുസ്മരണം നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സണ്ണി മണിത്തൊട്ടിലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും എംഎല്‍എ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് മാക്കില്‍ അദ്ധ്യക്ഷനായിരുന്നു. സുനു ജോര്‍ജ്ജ്, ബിനോ സക്കറിയാസ്, ബേബി തൊണ്ടാംകുഴി, യു.പി ചാക്കപ്പന്‍, ടോമി കാറുകുളം, മാനുവല്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments