Breaking...

9/recent/ticker-posts

Header Ads Widget

വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കി അതിരമ്പുഴ പഞ്ചായത്ത്.



മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി, മഴക്കെടുതിയുടെ ഭീഷണികള്‍ ഒഴിവാക്കുകയായിരുന്നു അതിരമ്പുഴ പഞ്ചായത്ത്. നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനായി ഡ്രെയിനേജ് സംവിധാനങ്ങള്‍ ശുചീകരിച്ച് ക്രമപ്പെടുത്തിയിരുന്നു. ഡ്രെയിനേജുകള്‍ ശുചീകരിച്ചതോടെ പലഭാഗങ്ങളിലേയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞതായി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമലയും, സെക്രട്ടറി ബെന്നിയും പറഞ്ഞു. മന്ത്രി വി.എന്‍ വാസവന്‍ ഇടപെട്ടാണ് അതിരമ്പുഴ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചത്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ പെണ്ണാര്‍ തോട്ടിലൂടെ വെള്ളം അധികമായി ഒഴുകിയെത്തിയാല്‍ മാത്രമേ അതിരമ്പുഴ പഞ്ചയത്തില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു





Post a Comment

0 Comments