മീനച്ചില്‍ താലൂക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിസ്തൃത പ്രവാസം പാല അമ്പാടി ആഡിറ്റോറിയത്തില്‍ നടന്നു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ്  രാമചന്ദ്രന്‍ പിള്ള അദ്ധ്യക്ഷതവഹിച്ചു. ജില്ലാ രക്ഷാധികാരി  വി  മുരളിധരന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി  ജില്ലാ സെക്രട്ടറി സജു പിഎസ് , ജില്ലാ സെക്രട്ടറി അംബിക തമ്പി , ജില്ല ഖജാന്‍ജി വിക്രമന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.