Breaking...

9/recent/ticker-posts

Header Ads Widget

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ 8 നോമ്പാചരണത്തിന് തുടക്കമായി.



പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ 8 നോമ്പാചരണത്തിന് തുടക്കമായി. ദൈവ മാതാവിന്റെ അനുഗ്രഹത്തിനായി വ്രത വിശുദ്ധിയോടെയാണ് വിശ്വാസ സമൂഹം 8 നോമ്പാചരിക്കുന്നത്. 8 നോമ്പാചരണത്തിന്റെ ആരംഭ സ്ഥാനമായ മണര്‍കാട് പള്ളിയില്‍ 8 നോമ്പാചരണത്തോടനുബന്ധിച്ച് കൊടിമരം ഉയര്‍ത്തല്‍ നടന്നു. മണര്‍കാട് -ഇല്ലി വളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍ നിന്നും വെട്ടിയെടുത്ത കൊടിമരമാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിലെത്തിച്ചത്. സെപ്റ്റംബര്‍ 4ന് വൈകിട്ട് പൊതുസമ്മേളനവും, സെപ്റ്റംബര്‍ 7ന് നട തുറപ്പും, സെപ്റ്റംബര്‍ 8ന് പ്രധാന തിരുനാളാഘോഷവും നടക്കും. കുറവിലങ്ങാട് പള്ളിയില്‍ തിരുനാളാഘോഷങ്ങളുട കൊടിയേറ്റ് കര്‍മം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു.  8 നോമ്പാചരണത്തോടനുബന്ധിച്ച് 180 മണിക്കൂര്‍ നീളുന്ന അഖണ്ഡ ആരാധനയ്ക്ക് ബുധനാഴ്ച വൈകിട്ട് തുടക്കമായി. പാലാ ളാലം പഴയ പള്ളിയില്‍  8 നോമ്പാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാന, നൊവേന, ദിവ്യ കാരുണ്യ ആരാധന തുടങ്ങിയ ചടങ്ങുകള്‍ നടന്നു. എസ്.എം.എസ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ വൈകിട്ട് ജപമാല പ്രദക്ഷിണവും നടന്നു.




Post a Comment

0 Comments